Deshabhimani

print edition കേരളത്തിലും വ്യാപക പ്രതിഷേധം

cpim protest

പിണറായി വിജയനെയും നേതാക്കളെയും ഡൽഹിയിൽ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ റോഡ് ഉപരോധിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 01:50 AM | 1 min read

തിരുവനന്തപുരം : ഡൽഹിയിൽ ജനാധിപത്യപരമായി സമരത്തിനിറങ്ങിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌തതിൽ സംസ്ഥാനവ്യാപക പ്രതിഷേധം. ജനാധിപത്യം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പു കമീഷണർക്കും എതിരായ മുദ്രാവാക്യം കേരളമാകെ മുഴങ്ങി.


ഡൽഹിയിലെ പൊലീസ് അതിക്രമം അറിഞ്ഞ ശനിയാഴ്‌ച രാവിലെതന്നെ പ്രാദേശികമായി പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി. അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ വേട്ടയാടലിൽ ഗ്രാമ – നഗര വ്യത്യാസമില്ലാതെയായിരുന്നു പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും.


സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. തിരുവനന്തപുരം ഏജീസ്‌ ഓഫീസിനുമുന്നിലേക്കുള്ള മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രകടനങ്ങൾ. കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകരും തെരുവിലിറങ്ങി. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു നേതൃത്വത്തിൽ തിരുവനന്തപുരം ജിപിഒയ്‌ക്ക്‌ മുന്നിൽ മാർച്ചും ധർണയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home