Deshabhimani

വിജയം കുടുംബകാര്യം

നിരൺ ബിനുവും നിവേദ്യ ബിനുവും
വെബ് ഡെസ്ക്

Published on Oct 11, 2026, 01:52 AM | 1 min read

കൊല്ലം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ കൊല്ലം ഉപജില്ലാ മത്സരത്തിനെത്തിയത്‌ ഒരു ജോഡി സഹോദരങ്ങൾ. യുപി തലത്തിൽ ഒന്നാം സ്ഥാനം നേടിയ നിരൺ ബിനുവും എൽപി വിഭാഗം മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ നിവേദ്യയും സഹോദരങ്ങളാണ്. ഇരുവരും പട്ടത്താനം എസ്എൻഡിപി യുപിഎസ് സ്കൂളിലെ വിദ്യാർഥിയാണ്. അയത്തിൽ നേതാജി നഗർ ചരുവിള പുത്തൻവീട്ടിൽ ബിനുവിന്റെയും അമൃതയുടെയും മക്കളായ ഇവർ ആദ്യമായിട്ടാണ് അക്ഷരമുറ്റത്തിൽ പങ്കെടുക്കുന്നത്. ഇരുവരും നിരവധി ക്വിസ്‌ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്‌. പത്തുവർഷമായി മത്സരിച്ച്‌ ഒന്നാമതെത്തുന്ന ചിത്തിരയും ചൈത്രേഷുമാണ് മറ്റൊരു സഹോദരങ്ങൾ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളിലാണ്‌ പെരുമൺ രതീഷ്ഭവനിൽ ചിത്തിരയും ചൈത്രേഷും ഒന്നാംസ്ഥാനം നേടിയത്. പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് ചിത്തിര. ചൈത്രേഷ് എട്ടാംക്ലാസ് വിദ്യാർഥിയും. എച്ച്‌എസ്എസ് ക്വിസ്, പ്രസംഗ മത്സരങ്ങളിലാണ്‌ ചിത്തിര ഒന്നാംസ്ഥാനം നേടിയത്. രണ്ടാംക്ലാസ് മുതൽ അക്ഷരമുറ്റം ക്വിസ് മത്സത്തിൽ പങ്കെടുക്കുന്ന ചിത്തിര എട്ട്, ഒമ്പത് ക്ലാസുകളിൽ ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്‌. ചൈത്രേഷ് എട്ടുവർഷമായി അക്ഷരമുറ്റം ക്വിസിൽ പങ്കെടുന്നുണ്ട്. അച്ഛൻ ശൈലേശ്‌കുമാറും അമ്മ രജനിയും പൂർണ പിന്തുണയുമായി കൂടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home