Deshabhimani

കുടിവെള്ളക്ഷാമം

ഫേസ്‌ബുക്കിൽ പ്രതിഷേധിച്ചതിനെതിരെ കള്ളക്കേസ്‌ ​

Drinking water shortage

സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ ബി സാബു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 01:47 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷൻ 46-ാം ഡിവിഷനിലെ രൂക്ഷമായ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രതിഷേധ പോസ്റ്റിട്ട സിപിഐ എം വളപ്പിൽകടവ് ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാറിനെതിരെ യുഡിഎഫ് കൗൺസിലർ വി പി ചന്ദ്രൻ പൊലീസിൽ കള്ളക്കേസ് നൽകിയ സംഭവത്തിൽ സിപിഐ എം പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിലേക്ക് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.


ഗാന്ധി സ്ക്വയറിൽ നടന്ന പൊതുയോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ ബി സാബു ഉദ്ഘാടനം ചെയ്തു.


കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്നും കള്ളക്കേസുകൾക്കെതിരെയും പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പി കെ വിജയകുമാർ, ബി മുകുന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home