നെൽവയൽ സംരക്ഷണസമരം നയിച്ച് ചെങ്ങന്നൂരിൽ

സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പി കെ കുഞ്ഞച്ചൻ സ-്മാരകമന്ദിരത്തിലെ ഓഫീസ് വി എസ് ഉദ്ഘാനംചെയ്യുന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ എന്നിവർ സമീപം
ബി സുദീപ്
Published on Jul 22, 2025, 01:46 AM | 1 min read
ചെങ്ങന്നൂർ: ഏഴ് പതിറ്റാണ്ട് മുമ്പാണ് അവിഭക്ത ചെങ്ങന്നൂർ താലൂക്കിൽ വി എസ് സംഘടനാ പ്രവർത്തനത്തിനെത്തുന്നത്. വി എസിന്റെയും പി കെ ചന്ദ്രാനന്ദന്റെയും നേതൃത്വത്തിൽ പി കെ കുഞ്ഞച്ചൻ, കല്യാണിക്കുട്ടിയമ്മ, കെ ജി ശങ്കരപ്പിള്ള, കുളിക്കാംപാലം ശ്രീധരൻനായർ, വൈദ്യൻ ചന്ദ്രശേഖരപിള്ള, പി ജെ മത്തായി എന്നിവർ ചേർന്നാണ് ചെങ്ങന്നൂരിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചത്.
ഇൗ അടിത്തറയിലാണ് പാർട്ടി ചെങ്ങന്നൂരിൽ വളർന്നത്. 2018ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ പൊതുതെരഞ്ഞെടുപ്പിലും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉൾപ്പെടെ യോഗങ്ങൾ ഉദ്ഘാടനംചെയ്യാൻ വി എസ് എത്തി. 2003ൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പി കെ കുഞ്ഞച്ചൻ സ-്മാരകമന്ദിരം പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടൊപ്പം വി എസും ചേർന്നാണ് ഉദ്ഘാടനംചെയ-്തത്. ചെങ്ങന്നൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ആസ്ഥാനവും വി എസാണ് ഉദ്ഘാടനം ചെയ-്തത്.
നെൽവയൽ സംരക്ഷണസമരം ആരംഭിച്ച ചെങ്ങന്നൂരിൽ സമരത്തിന് സജീവനേതൃത്വം നൽകാൻ മുളക്കുഴയടക്കം വിവിധ സമരകേന്ദ്രങ്ങളിൽ വി എസ് നേരിട്ടെത്തി. ബുധനൂരിൽ നെൽവയൽകുഴിച്ച് മണൽഖനനം നടത്തുന്നതിനെതിരെയും വി എസ് പ്രക്ഷോഭമുയർത്തി. 2001ലെ യുഡിഎഫ് സർക്കാരിന്റെകാലത്ത് അടച്ചുപൂട്ടിയ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി തുറന്നുപ്രവർത്തിക്കാൻ വി എസിന്റെ പങ്കാളിത്തത്തിൽ സമരകൺവൻഷൻ നടന്നു.
നിയമസഭയിൽ അദ്ദേഹം നടത്തിയ പോരാട്ടത്തെത്തുടർന്നാണ് ഹാച്ചറി തുറന്നുപ്രവർത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചത്. 2009ൽ സംസ്ഥാനത്തെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്തായി ചെറിയനാടിനെ പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയായിരുന്ന വി എസ് എത്തി. തെരഞ്ഞെടുപ്പ് കൺവൻഷനുകൾ പോലെ ആവേശം ഉയരുന്ന യോഗങ്ങളിൽ വി എസ് ചെങ്ങന്നൂരിൽ സ്ഥിരംസാന്നിധ്യമായിരുന്നു.










0 comments