ad
Deshabhimani

എൽഡിഎഫ് തെക്കൻ മേഖല ജാഥ ഏഴിനും എട്ടിനും ആലപ്പുഴയിൽ

Jadha
avatar
സ്വന്തം ലേഖകൻ

Published on Feb 05, 2026, 02:30 AM | 1 min read

ആലപ്പുഴ

നവകേരള ആശയസംവാദങ്ങളുമായി എൽഡിഎഫ്‌ തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ ഏഴ്‌, എട്ട്‌ തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയുടെ മാനേജർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി വസന്തം, വി ടി ജോസഫ്‌ (കേരള കോണ്‍ഗ്രസ്‌ എം), കെ വി ബാലസുബ്രഹ്മണ്യന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യൂജിന്‍ മൊറേലി (ആര്‍ജെഡി) ഉഴമലക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ്‌ എസ്‌) ⁠എ ഷാജു (കേരള കോണ്‍ഗ്രസ്‌ ബി) ജോര്‍ജ് അഗസ്‌റ്റിന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), സി പി അന്‍വര്‍ സാദത്ത്‌ (ഐഎന്‍എല്‍) , ജോണി ചെറുവുപറമ്പില്‍ (കേരള കോണ്‍ഗ്രസ്‌ സ്കറിയ) എന്നിവരാണ് ജാഥാ അംഗങ്ങൾ. ആദ്യ വരവേൽപ്പ്‌ 
മാക്കേക്കടവിൽ മണ്ഡലത്തിലെ തൈക്കാട്ടുശേരി മാക്കേക്കടവിൽ ഏഴിന്‌ രാവിലെ പത്തിനാണ്‌ ആദ്യ സ്വീകരണം. പകൽ മൂന്നിന്‌ ചേർത്തല സെന്റ്‌ മൈക്കിൾസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിലും വൈകിട്ട്‌ നാലിന്‌ കുട്ടനാട്‌ മങ്കൊന്പ്‌ ജങ്‌ഷനിലും വരവേൽപ്‌. അന്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങൾ സംയുക്‌തമായി വൈകിട്ട്‌ അഞ്ചിന്‌ ആലപ്പുഴ വൈഎംസിഎയ്‌ക്ക്‌ സമീപം മഹേശ്വരി ഗ്ര‍ൗണ്ടിലും ആദ്യദിനം ജാഥയെ സ്വീകരിക്കും. എട്ടിന്‌ രാവിലെ ഒന്പതിന്‌ ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ടവരുമായി ജാഥാ ക്യാപ്‌റ്റന്റെ ആശയസംവാദം. അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, കുട്ടനാട്‌ നിയമസഭാ മണ്ഡലങ്ങളിലുള്ളവർ പങ്കെടുക്കും. തുടർന്ന്‌ വാർത്താസമ്മേളനം. 10ന്‌ ഹരിപ്പാട്‌ കാവൽ ഓഡിറ്റോറിയം ഗ്ര‍ൗണ്ടിലാണ്‌ ആദ്യ സ്വീകരണം. പകൽ മൂന്നിന്‌ കായംകുളം എൽമെക്‌സ്‌ ഗ്ര‍ൗണ്ട്‌, നാലിന്‌ മാവേലിക്കര മിച്ചൽ ജങ്‌ഷൻ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡ്‌ ഗ്ര‍ൗണ്ട്‌, അഞ്ചിന്‌ ചെങ്ങന്നൂർ ആഞ്ഞിലിമൂട്‌ ജങ്‌ഷൻ എന്നിവിടങ്ങളിലും സ്വീകരണം നൽകും. ഒന്പതിന്‌ രാവിലെ ചെങ്ങന്നൂർ മുളക്കുഴ സി സി പ്ലാസയിൽ ക്ഷണിക്കപ്പെട്ടവരുമായി ആശയസംവാദം. ഹരിപ്പാട്‌, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലുള്ളവരാണ്‌ പങ്കെടുക്കുക. തുടർന്ന്‌ വാർത്താസമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home