എൽഡിഎഫ-് തെക്കൻ മേഖലാ ജാഥ ഫെബ്രു: ഏഴിനും എട്ടിനും ജില്ലയിൽ


സ്വന്തം ലേഖകൻ
Published on Jan 22, 2026, 12:58 AM | 1 min read
ആലപ്പുഴ
എൽഡിഎഫ-് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി വസന്തം, കേരള കോൺഗ്രസ് എം നേതാവ് വി ടി ജോസഫ്, ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ നേതാവ് കെ വി ബാലസുബ്രഹ്‌മണ്യൻ, എൻസിപി നേതാവ് പി കെ രാജൻ, ആർജെഡി നേതാവ് യൂജിൻ മൊറേലി, കോൺഗ്രസ് എസ് നേതാവ് ഉഴമലയ്‌ക്കൽ വേണുഗോപാൽ, കേരള കോൺഗ്രസ് ബി നേതാവ് എ ഷാജു, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ജോർജ് അഗസ്‌റ്റിൻ, ഐഎൻഎൽ നേതാവ് സി പി അൻവർ സാദത്ത്, കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം നേതാവ് ജോണി ചെറുവുപറന്പിൽ എന്നിവരാണ് ജാഥാംഗങ്ങൾ. ദിവസം നാല് കേന്ദ്രങ്ങളിലാണ് ജാഥയ്‌ക്ക് സ്വീകരണം. ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് അരൂർ, മൂന്നിന് ചേർത്തല, നാലിന് കുട്ടനാട്, അഞ്ചിന് ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങളുടേത് സംയുക്‌തമായി ആലപ്പുഴ എന്നിവിടങ്ങളിലാണ് സ്വീകരണം.എട്ടിന് രാവിലെ 10ന് ഹരിപ്പാട്, മൂന്നിന് കായംകുളം, നാലിന് മാവേലിക്കര, അഞ്ചിന് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജാഥയെ സ്വീകരിക്കും.










0 comments