കുട്ടനാട്ടിൽ സന്പൂർണ വിജയത്തിന് എൽഡിഎഫ്

മങ്കൊമ്പ്
തദ്ദേശ തെരഞ്ഞെടുപ്പിൽ നീലംപേരൂർ, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാർ, തലവടി പഞ്ചായത്തുകളിലെ ഭരണം തുടരുമെന്നുറപ്പിച്ച് എൽഡിഎഫ്. പുളിങ്കുന്നിൽ ഭരണം തിരിച്ചുപിടിക്കും. വെളിയനാട് ബ്ലോക്കിൽ ഭരണം നിലനിർത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മികച്ച വിജയം നേടുമെന്നാണ് പ്രചാരണരംഗത്ത മേൽക്കൈ നൽകുന്ന വ്യക്തമായ സൂചന. കാർഷികമേഖലയായ കുട്ടനാട്ടിൽ സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫിനെ ജനങ്ങളോട് കൂടുതൽ അടുപ്പിച്ചു. നെൽവില വർധിപ്പിച്ചതും ക്ഷേമപെൻഷൻ വർധിപ്പിച്ചതുമെല്ലാം എൽഡിഎഫിന് നേട്ടമായി. വെളിയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരിച്ചതുമുതൽ മികച്ച വിജയമാണ് എൽഡിഎഫിന്. ഇക്കുറിയും അത് ആവർത്തിക്കും.









0 comments