തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച്

ആര്യാട് പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ചിലും ധർണയിലും പ്രതിഷേധമിരന്പി.
ആര്യാട് പഞ്ചായത്തിന് മുന്നിൽ എൽ ഡി എഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനം ചെയ്തു. ഉണ്ണി ശിവരാജൻ അധ്യക്ഷനായി. കെ ഡി മഹീന്ദ്രൻ, സി കുശൻ, എസ് സജിത്ത്, ബി ജിജിമോൻ, പ്രസന്ന രാജേന്ദ്രൻ, ഷീന സനൽകുമാർ, ജി ബിജുമോൻ, എച്ച് സുധീർലാൽ എന്നിവർ സംസാരിച്ചു.
മണ്ണഞ്ചേരിയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ജയസിംഹൻ ഉദ്ഘാടനം ചെയ്‌തു. സി കെ രതികുമാർ അധ്യക്ഷനായി. പി രഘുനാഥ്, ദീപ്തി അജയകുമാർ, കെ ഡി വേണു, എം എസ് സന്തോഷ്, എ എം ഹനീഫ്, പി എ ജുമൈലത്ത്, കെ പി ഉല്ലാസ്, പി ജി സുനിൽകുമാർ,വി വിജയകുമാർ, ജി രാജീവ്, എസ് ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.
മാരാരിക്കുളം സൗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പി വി അവിനാശ് അധ്യക്ഷനായി. ജി കൃഷ്ണ പ്രസാദ്, കെ എസ് വേണുഗോപാൽ, പി ഡി ശ്രീദേവി, വി ഡി അംബുജാക്ഷൻ, എൻ പി സ്നേഹജൻ, ജയൻ തോമസ്, പി ജി രാധാകൃഷ്ണൻ, ടി എസ് സുനിൽ, ടി പി ഷാജി, എൻ ബി ചന്ദ്രസേനൻ, പി ചിദംബരൻ എന്നിവർ സംസാരിച്ചു.
മുഹമ്മയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ബി ബിമൽറോയി ഉദ്ഘാടനം ചെയ്‌തു. ജി വേണുഗോപാൽ അധ്യക്ഷനായി. സി കെ സുരേന്ദ്രൻ, കെ ബി ഷാജഹാൻ, ഡി ഷാജി, കെ ഡി അനിൽകുമാർ, ടി ഷാജി, സി ഡി വിശ്വനാഥൻ, കെ എസ് സലിമോൻ എന്നിവർ സംസാരിച്ചു.










0 comments