കായംകുളത്തെ ഗവ. ഐടിഐയ്ക്ക് സ്ഥലം ഏറ്റെടുക്കണം

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ജയിംസ് ശമുവൽ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കായംകുളത്തെ ഗവ. ഐടിഐയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പത്തിയൂർക്കാല എൻ എസ് എസ് കരയോഗ ഹാളിൽ (അമ്പാടി, രാജേഷ് നഗർ) നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ജുറൈജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി എ അഖിൽകുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ, എം എസ് അരുൺകുമാർ, സി ശ്യാംകുമാർ, രമ്യ രമണൻ, വി കെ സൂരജ്, എസ് മുകുന്ദൻ, പി എ അഖിൽ, സന്ദീപ് ചന്ദ്രൻ ,ജെ മിനീസ, എസ് ടി അഖിൽ, എസ് സനൂജ് മുളവന, കെ പി മോഹൻ ദാസ് ,കാശിനാഥ്, വി പ്രഭാകരൻ, എം നസീർ, എം ജനുഷ, ഹരിപ്രസാദ്, മോഹനൻ, വരുൺ, കെ ബി പ്രശാന്ത്, എസ് ഗോപിനാഥൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ടി അഖിൽ (പ്രസിഡന്റ്), പി ആർ ശ്രീജിത്ത്, ആശാ ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ) മുഹമ്മദ് ജുറൈജ് (സെക്രട്ടറി), ലെനിൻ സന്യാൽ, എസ് സനൂജ് മുളവന (ജോ. സെക്രട്ടറിമാർ), അതുൽ ജിത്ത് (ട്രഷറർ).










0 comments