വായനദിനാചരണം: അക്ഷരപ്പെരുമ ആരംഭിച്ചു

പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും വായനദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ഷരപ്പെരുമ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
നഗരസഭയുടെയും മുനിസിപ്പൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ഷരപ്പെരുമ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷനായി. ഡോ. കെ എം അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
മികച്ച സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് തസ്മിൻ ഷിഹാബിന്റെ ബാലസാഹിത്യപഠനങ്ങൾ എന്ന പുസ്തകം എൽദോസ് കുന്നപ്പിള്ളി, ലൈബ്രറിയിലെ മികച്ച വായനക്കാരൻ കെ പി മുഹമ്മദിന് നൽകി പ്രകാശിപ്പിച്ചു. അക്ഷരപ്പെരുമപുരസ്കാരം തസ്മിൻ ഷിഹാബിന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ നൽകി.
അക്ഷരപ്പെരുമസ്ഥാപക സംഘാടകരായിരുന്ന ഡോ. കെ എൻ ഉണ്ണിക്കൃഷ്ണൻ, എൻ എ ലുക്മാൻ, എൻ പി മോഹൻകുമാർ എന്നിവരെ ആദരിച്ചു. യൂസഫലി കേച്ചേരി അനുസ്മരണ പ്രഭാഷണം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നടത്തി. എൽ ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ യൂസഫലി പാട്ടുകളുമായി ഗാനമേള നടത്തി. മോഹിനിയാട്ടവും നൃത്തസന്ധ്യയും അരങ്ങേറി.










0 comments