ad
Deshabhimani

പിഎം ശ്രീ പിൻവലിക്കണം; സെക്രട്ടറിയറ്റിലേക്ക്‌ വിദ്യാർഥി മാർച്ച്‌

sfi

എസ്എഫ്ഐയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 02:15 AM | 1 min read

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. സംഘപരിവാർ ഡീലിന്റെ തുടർച്ചയായാണ്‌ സംസ്ഥാനത്ത്‌ പിഎം ശ്രീ നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന്‌ പി എസ്‌ സഞ്ജീവ്‌ പറഞ്ഞു. കേരളത്തിൽ ഒരു സർക്കാർ സ്‌കൂളും പിഎം ശ്രീയിൽ ഇല്ല.

ഏതെങ്കിലും വിധത്തിൽ ഒരു ധാരണപത്രവും നിലനിൽക്കുന്നില്ല. എന്നിട്ടും വാർത്താസമ്മേളനത്തിൽ പദ്ധതി മരവിപ്പിച്ച്‌ കത്ത്‌ നൽകിയിട്ടില്ലെന്നും പദ്ധതിയുടെ പേരിൽ ഫണ്ട്‌ കൈപ്പറ്റിയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ കളവുപറഞ്ഞു. കേരളത്തിൽ പിഎം ശ്രീ നിർത്തിവച്ചിരിക്കുന്നുവെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിതന്നെ പാർലമെന്റിൽ പറഞ്ഞതാണ്‌. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. എവിടെയെല്ലാം കോൺഗ്രസ്‌ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് എസ് ഉഴമലയ്ക്കൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ്, സംസ്ഥാന കമ്മിറ്റി അംഗം ആർ ജി ആശിഷ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ, ജോയിന്റ് സെക്രട്ടറി സഞ്ജയ്‌, വൈസ് പ്രസിഡന്റ് റയാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home