വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി

ചിറ്റാറ്റുകര പഞ്ചായത്ത് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ചിറ്റാറ്റുകര പഞ്ചായത്ത് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി പി അരൂഷ് അധ്യക്ഷനായി. പരീക്ഷാവിജയികൾക്ക് പി രാജീവ് ഉപഹാരം നൽകി. ടി എസ് രാജൻ, ഉഷ ജയപാലൻ, ടി എസ് സുഭാഷ്, പി പി ജോസ്, ഷൈല സന്തോഷ്, പി ഡി സന്തോഷ് എന്നിവർ സംസാരിച്ചു.
വൈപ്പിൻ
പള്ളിപ്പുറം സഹകരണ ബാങ്കിന്റെ വി എം ധർമരത്നം മാസ്‌റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാസംഗമവും നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് എ എസ് രതീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് നിബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധിക സതീഷ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി സജീവൻ, ഭരണസമിതി അംഗം പി കെ രാധാകൃഷ്ണൻ, സെക്രട്ടറി കെ പി അനീഷ് എന്നിവർ സംസാരിച്ചു.
ഡോക്ടറേറ്റ് ലഭിച്ച ടി ബി അഞ്ജലി, അപർണ സായന്ത് എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പ്രതിഭകളെയും അനുമോദിച്ചു.
നെടുമ്പാശേരി
പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണവും അധ്യാപകരായിരുന്ന കേശവൻ, തങ്കമ്മ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് വിതരണവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ എസ് നാരായണൻ ഉദ്ഘാടനം ചെയ്തു.
കെ ബി പ്രകാശ് അധ്യക്ഷനായി. പ്രിൻസിപ്പൽ എം എം റിയാമോൾ, പ്രധാനാധ്യാപിക പി ഡി ലീമ, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് പി എൻ നന്ദകുമാർ, സെക്രട്ടറി പി വി അയ്യപ്പൻ, അധ്യാപകരായ എ എൻ ദീപ്തി, പി വി മുരുകദാസ് എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസമത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
പിറവം
ആമ്പല്ലൂർ ജനതാ സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും സമീപത്തെ നാല് സ്കൂളുകളിലെ കുട്ടികൾക്ക് പഠനസഹായവിതരണവും നടത്തി. താലൂക്ക് അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ വിപിൻ കെ ബേബി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, കർണ്ണകി രാഘവൻ, സജി കരുണാകരൻ, ജെസി ഫ്രാൻസിസ്, കുഞ്ഞുമോൾ വത്സൻ, ഡോ. എം വി കെ നമ്പൂതിരി എന്നിവർ സംസാരിച്ചു.










0 comments