കേന്ദ്രനയങ്ങൾക്കെതിരെ അക്കാദമിക് സമൂഹവും രംഗത്തിറങ്ങണം: പി രാജീവ്

കാലടി സംസ്‌കൃത സർവകലാശാല അധ്യാപക സംഘടന അസ്യൂട്ട് സംസ്ഥാന സമ്മേളനം മുൻ നിയമമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാടാൻ അക്കാദമിക സമൂഹവും രംഗത്തിറങ്ങണമെന്ന് മുൻ നിയമമന്ത്രി പി രാജീവ്. കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻ ചാർജ് വിസിമാരെവച്ച് സർവകലാശാലകളിലെ ദൈനംദിന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഡോ. എ പ്രേമ, ഡോ. എം എസ് മുരളി, ഡോ. എൻ രേണുക, ഡോ. എ പസ്‌ലത്തിൽ, സുനിൽ ഒതയോത്ത്, ഡോ. കെ എൽ പത്മദാസ്, ഡോ. കെ എം സംഗമേശൻ, ഡോ. എം എസ് കവിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എം എസ് കവിത (സംസ്ഥാന പ്രസിഡന്റ്), ഡോ. എ യു കിരൺ (സംസ്ഥാന ജനറൽ സെക്രട്ടറി).









0 comments