ad
Deshabhimani

print edition എൽഎൽബി 
പ്രവേശനം: 
ഹാൾടിക്കറ്റ്‌ ലഭിച്ചത്‌
പരീക്ഷ കഴിഞ്ഞിട്ട്‌

hall
വെബ് ഡെസ്ക്

Published on Jun 21, 2026, 02:20 AM | 1 min read

കണ്ണൂർ: ഹാൾടിക്കറ്റ്‌ പരീക്ഷയ്‌ക്ക്‌ മുന്പ്‌ ലഭിക്കാത്തതിനാൽ ശനിയാഴ്‌ച നടന്ന കണ്ണൂർ സർവകലാശാല എൽഎൽബി ബിരുദ പ്രവേശന പരീക്ഷ എഴുതാനായില്ലെന്ന്‌ വിദ്യാർഥിനിയുടെ പരാതി. സർവകലാശാലയിൽനിന്ന്‌ പരീക്ഷ സംബന്ധിച്ച അറിയിപ്പ്‌ കിട്ടിയത്‌ പരീക്ഷ ആരംഭിച്ചശേഷമാണെന്നും ഏച്ചൂർ സ്വദേശിനി ആരോപിച്ചു. രാവിലെ 10ന്‌ ആരംഭിച്ച പരീക്ഷക്ക്‌ രണ്ടു മണിക്കൂർ മുന്പേ സെന്റിലെത്തണമെന്ന നിർദേശം മൊബൈൽ ഫോണിൽ ലഭിച്ചത്‌ 11.43നാണെന്നും അവർ പറഞ്ഞു.

10 മുതൽ 11.30വരെയായിരുന്നു പരീക്ഷ. അപേക്ഷ സമർപ്പിച്ചപ്പോൾ യൂസർ ഐഡിയും പാസ്‌വേർഡും മൊബൈലിലും മെയിലിലും ലഭിച്ചതാണ്‌. അതേ രീതിയിൽ പരീക്ഷാ അറിയിപ്പ്‌ ലഭിക്കുമെന്ന്‌ കരുതിയാണ്‌ കാത്തിരുന്നത്‌. എന്നാൽ പരീക്ഷ കഴിഞ്ഞശേഷമാണ്‌ മെസേജ്‌ ലഭിച്ചത്‌. എന്നാൽ മുഴുവൻ വിദ്യാർഥികൾക്കും ടെക്‌സ്‌റ്റ്‌മെസേജായും ഇമെയിൽ മുഖാന്തിരവും ബൾക്ക്‌ മെസേജ്‌ സിസ്റ്റം വഴി അറിയിപ്പ്‌ 17ന്‌ തന്നെ നൽകിയിരുന്നതായി സർവകലാശാല പിആർഒ ബി ജെ പ്രദീപ്‌ പറഞ്ഞു.

ഹാൾ ടിക്കറ്റ്‌കിട്ടിയില്ലെന്ന പരാതി മറ്റാരും ഉന്നയിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ​പരീക്ഷ ആരംഭിച്ചശേഷവും കുറച്ചുപേർ ഹാൾടിക്കറ്റ്‌ ഡ‍ൗൺലോഡ്‌ ചെയ്യാത്തത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്‌ ഒരു തവണ കൂടി അയച്ചിരുന്നതായും സർവകലാശാലയിൽനിന്ന്‌ അറിയിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home