ad
Deshabhimani

കെവിവിഎസ് ഏരിയ സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി 
എസ് ശരത് ഉദ്ഘാടനംചെയ്യുന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി 
എസ് ശരത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:39 AM | 1 min read

മാവേലിക്കര

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എസ് ശരത്ത് ഉദ്ഘാടനംചെയ്‌തു. തോമസ് മാത്യു അധ്യക്ഷനായി. രജിത അനൂജ് അനുശോചനപ്രമേയവും മാജിക് സുനിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ എൻ ചന്ദ്രൻ, ഹാഷിം അരീപ്പുറത്ത്‌, എസ് അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുതിർന്നവ്യാപാരികളെ ആദരിച്ചു. തോമസ് ചെറിയാൻ സ്വാഗതവും കെ ഹരികുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: തോമസ് മാത്യു (പ്രസിഡന്റ്‌), താജുദ്ദീൻ, രജിത അനൂജ്, ഹാഷിം അരീപ്പുറത്ത്, അഖിലേഷ് (വൈസ് പ്രസിഡന്റുമാർ), എസ് അഷറഫ് (സെക്രട്ടറി), കൃഷ്‌ണപിള്ള, തോമസ് ചെറിയാൻ, സിബു കെ കോശി, ജയകുമാർ നമ്പിടേത്ത് (ജോയിന്റ്‌ സെക്രട്ടറിമാർ), കെ ഹരികുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home