ad
Deshabhimani

കുമാരനാശാന്റെ ‘കരുണ' യിൽ 
എ ഗ്രേഡ് നേടി കെ വി സംസ്കൃതസ്‌കൂൾ

മുതുകുളം കെ വി സംസ്കൃത ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം 
സംസ്കൃത വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽനിന്ന്
വെബ് ഡെസ്ക്

Published on Jan 18, 2026, 02:35 AM | 1 min read

കാർത്തികപ്പള്ളി

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കുമാരനാശാന്റെ ഖണ്ഡകാവ്യം ‘കരുണ' സംസ്ഥാന സ്കൂൾ നാടകവേദിയിൽ അവതരിപ്പിച്ച്‌ മുതുകുളം കെ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ എ ഗ്രേഡ്‌ നേടി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളാണ് നാടകം വേദിയിലെത്തിച്ചത്. സുന്ദരിയായ വാസവദത്ത ബുദ്ധശിഷ്യനായ ഉപഗുപ്തനെ പ്രണയിക്കുന്നതാണ് കഥ. ധനമോഹിയും ദുർനടപ്പുകാരിയുമായ വാസവദത്ത കൊലപാതകിയായിത്തീരുകയും അധികാരികൾ കൈകാലുകൾ ഛേദിച്ച് ചുടുകാട്ടിൽ തള്ളുന്നതുമാണ് ഇതിവൃത്തം. നാടക രചനയും സംവിധാനവും നിർവഹിച്ചത് കൊടുമൺ ഗോപാലകൃഷ്ണനാണ്. മൊഴിമാറ്റം നടത്തിയത് ലെനിൻ ഹരിദാസ് മലപ്പുറമാണ്. സംസ്കൃത അധ്യാപിക രശ്മി ജി പിളളയുടെ നേതൃത്വത്തിൽ വിദ്യാർഥികളായ പി അനുപ്രിയ, പി എച്ച് ദേവനാരായണൻ,ആർ അനഘ, എസ് അഭിജിത്ത്, എസ് അഭിനവ്, ഡി ആദിദേവ്, വി ആവണി, ആര്യ വിനോദ്, പി നക്ഷത്ര, എ ആർ ശാന്തനു എന്നിവരാണ് വേഷമിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home