ad
Deshabhimani

കരുതലുണ്ടാകും, 
വിശന്നിരിക്കേണ്ട

കുട്ടനാട് താലൂക്ക് ആശുപത്രിയിൽ സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച ഉച്ചഭക്ഷണവിതരണപദ്ധതിയിൽ 
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഔസേപ്പച്ചൻ വെമ്പാടംതറ പൊതി വിതരണംചെയ്യുന്നു

കുട്ടനാട് താലൂക്ക് ആശുപത്രിയിൽ സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച ഉച്ചഭക്ഷണവിതരണപദ്ധതിയിൽ 
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഔസേപ്പച്ചൻ വെമ്പാടംതറ പൊതി വിതരണംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ​

Published on Jun 04, 2026, 01:31 AM | 1 min read

മങ്കൊമ്പ്

കുട്ടനാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി വിശന്നിരിക്കേണ്ട, കടതേടി അലയണ്ട. ആശ്വാസമായി സിപിഐ എം പുളിങ്കുന്ന്, മങ്കൊമ്പ് ലോക്കൽ കമ്മിറ്റികൾ ചേർന്ന്‌ എല്ലാ ദിവസവും ഉച്ചഭക്ഷണം വിതരണംചെയ്യും. ‘കരുതൽ ജനകീയ ഉച്ചഭക്ഷണ പദ്ധതി’ കുട്ടനാട് ഏരിയ കമ്മിറ്റിയംഗം പ്രസാദ് ബാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. മങ്കൊമ്പ് ലോക്കൽ സെക്രട്ടറി പി കെ പൊന്നപ്പൻ അധ്യക്ഷനായി. ഉച്ചഭക്ഷണവിതരണം പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഔസേപ്പച്ചൻ വെമ്പാടംതറ നടത്തി. പുളിങ്കുന്ന് ലോക്കൽ സെക്രട്ടറി ജോസ് തോമസ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ആശ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ഓമനക്കുട്ടൻ, ഡോ വിനോദ്, പി പി സെലിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home