ad
Deshabhimani

എം പവർ ലേണിങ് സോൺ ഉദ്ഘാടനം 25ന്

തൊഴിലന്വേഷകർക്ക് വഴികാട്ടാൻ കുട്ടമ്പേരൂർ ബാങ്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 12:07 AM | 1 min read

മാന്നാർ

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വഴികാട്ടാൻ പരിശീലനകേന്ദ്രവുമായി കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്ക്‌. മികച്ച തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും മത്സര പരീക്ഷകളിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നതിനുമായി ‘എം പവർ ലേണിങ് സോൺ' എന്ന പേരിലാണ്‌ പരിശീലനകേന്ദ്രം ആരംഭിക്കുന്നതെന്ന്‌ ബാങ്ക് ഭരണസമിതിയംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആദ്യസെമിനാറും വ്യാഴം രാവിലെ 9.30ന് കുട്ടമ്പേരൂർ യു പി സ്കൂൾ അങ്കണത്തിൽ മന്ത്രി എം ലിജു ഉദ്ഘാടനംചെയ്യും. സജിചെറിയാൻ എംഎൽഎ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മികച്ച വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. പരിശീലകൻ ജി ഹരികുമാർ, വ്യവസായ വികസന ഓഫീസർ എസ് കവിത, ബാങ്ക് പ്രസിഡന്റ് മാത്യു ജി മനോജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. തുടർന്ന്‌ രണ്ട് മാസങ്ങളിലും പ്രമുഖരുടെ സെമിനാറുകളും ക്ലാസുകളും സൗജന്യമായി ഒരുക്കും. ഒക്ടോബർ ആദ്യവാരം പരിശീലന ക്ലാസുകൾ ആരംഭിക്കും. 103 വർഷത്തെ പ്രവർത്തനപാരമ്പര്യമാണ്‌ 611-ാം നമ്പർ കുട്ടമ്പേരൂർ സഹകരണ ബാങ്കിന്‌. കഴിഞ്ഞ 15 വർഷത്തിലേറെയായി ചെങ്ങന്നൂർ താലൂക്കിലെ ക്ലാസ് 1 ബാങ്കുകളിൽ പ്രഥമ സ്ഥാനത്താണ്. നിക്ഷേപം, വായ്പ, ചിട്ടി തുടങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങൾ കൂടാതെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ഔഷധങ്ങൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്റ്റോറും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് മാത്യു ജി മനോജ്, സെക്രട്ടറി പി ആർ സജികുമാർ, ഭരണസമിതി അംഗങ്ങളായ ടി പി മോഹനൻ, കെ പി രാജേന്ദ്രപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home