ad
Deshabhimani

print edition ‘ഒന്നിനും കൊള്ളാത്തവരേ മിണ്ടാതിരിക്കൂ’; കോൺഗ്രസ്‌ പ്രവർത്തകരോട് ഖാർഗെ

Mallikarjun Kharge
വെബ് ഡെസ്ക്

Published on Jun 23, 2026, 01:09 AM | 1 min read

ബംഗളൂരു : കോൺഗ്രസ്‌ പ്രവർത്തകരെ "ഒന്നിനും കൊള്ളാത്തവരെ'ന്ന്‌ അധിക്ഷേപിച്ച്‌ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ. കർണാടക പിസിസി അധ്യക്ഷനായി ബി കെ ഹരിപ്രസാദ്‌ ചുമതലയേറ്റ ചടങ്ങിലായിരുന്നു ഖാർഗെയുടെ ശകാരം. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ അനുകൂലിച്ച്‌ പ്രവർത്തകർ മുദ്രാവാക്യം വിളിക്കവെ. ‘ഒന്നിനും കൊള്ളാത്തവരേ മിണ്ടാതിരിക്കൂ’ എന്ന്‌ ഖാർഗെ ആക്രോശിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


‘കോൺഗ്രസിന്റെ യോഗമാണിവിടെ നടക്കുന്നത്‌, ഒരാൾക്കുവേണ്ടിയുള്ളതല്ല‍‍, ഒരു കൂട്ടർ എന്തൊക്കെയോ പറയുന്നു‍‍, മറ്റൊരു കൂട്ടർ എന്തോ വിളിച്ചുകൂവുന്നു. ഒന്നിനും കൊള്ളാത്തവരേ മിണ്ടാതിരിക്കൂ’ ഖാർഗെ പറഞ്ഞു. കർണാടക കോൺഗ്രസിൽ ശിവകുമാർ പിടിമുറുക്കുന്നതിലുള്ള കടുത്ത അതൃപ്‌തിയാണ്‌ ഖാർഗെ പ്രകടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുമുണ്ട്‌. മാസങ്ങൾ നീണ്ട അധികാര വടംവലിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയുമാണ്‌ ശിവകുമാർ മുഖ്യമന്ത്രിക്കസേര നേടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home