ad
Deshabhimani

ഡെങ്കിപ്പനി; അതീവ ജാഗ്രത വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 01:07 AM | 1 min read

പാലക്കാട്‌

ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം ഉയരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിൽ അതീവ ജാഗ്രത വേണം. പകൽ സമയങ്ങളിൽ കടിക്കുന്ന ഇ‍ൗഡിസ്‌ കൊതുകുകളാണ്‌ ഡെങ്കിപ്പനി വാഹകർ. ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, പൂച്ചട്ടികൾ, ടയറുകൾ, ടെറസ്, സൺഷെയ്ഡുകൾ എന്നിങ്ങനെ കുറഞ്ഞ അളവിൽ കെട്ടിക്കിടക്കുന്ന വെള്ളംപോലും പ്രജനന കേന്ദ്രമാണ്‌. പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്ത്‌ വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. ഗുരുതരമായാൽ കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദി, മലത്തിലൂടെയോ മൂക്കിലൂടെയോ വായയിലൂടെയോ ഉള്ള രക്തസ്രാവം, അമിത തളർച്ച തുടങ്ങിയ ലക്ഷണങ്ങളും കാണാം. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home