ad
Deshabhimani

വൈദ്യുതിത്തൂണിൽ പെരുമ്പാമ്പ്‌

Python

​മൂവാറ്റുപുഴ പ്രകാശ് റോഡിലെ വൈദ്യുതിത്തൂണിൽ കണ്ടെത്തിയ പെരുമ്പാമ്പ് 

വെബ് ഡെസ്ക്

Published on Jun 23, 2026, 02:08 AM | 1 min read

മൂവാറ്റുപുഴ


റോഡിലെ വൈദ്യുതിത്തൂണിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. മൂവാറ്റുപുഴ നഗരസഭയിലെ പ്രകാശ് റോഡിലെ വൈദ്യുതിത്തൂണിലാണ് തിങ്കൾ രാവിലെ 8.30 ഓടെ പ്രദേശവാസികൾ പെരുമ്പാമ്പിനെ കണ്ടത്. 


വൈദ്യുതിലൈനിൽ ഉൾപ്പെടെ പാമ്പ് കയറി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനാൽ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം വിച്ഛേദ്ദിച്ചു.


വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. സമീപത്തെ പുരയിടത്തിൽനിന്നാണ് പെരുമ്പാമ്പ് എത്തിയതെന്ന് കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home