ad
Deshabhimani

ആരഴിക്കും 
കാലടിയിലെ കുരുക്ക്‌

kalady

കാലടി പട്ടണത്തിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jun 23, 2026, 02:40 AM | 1 min read

കാലടി


കാലടി പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയാതെ അധികൃതർ. പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തിങ്കൾ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയും തുടർന്നു.


പാലത്തിലെ ടാറിങ്‌ ഇളകി കുഴികൾ രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. കഴിഞ്ഞവാരം ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ പൊലീസ് കുഴികൾ അടയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.


നിലവിൽ മണിക്കൂറുകൾ യാത്രക്കാർ ഗതാഗതക്കുരുക്കിൽപ്പെടുന്നു. വിദ്യാർഥികൾക്ക് സമയത്തിന്‌ സ്കൂളിൽ എത്തിച്ചേരാനും കഴിയുന്നില്ല. മഴ വീണ്ടും തുടങ്ങിയ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് നീളാനാണ്‌ സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home