അത്താഘോഷം: ഓഫീസ് തുറന്നു

അത്താഘോഷം ഓഫീസ് നഗരസഭാ ചെയർപേഴ്സൺ പി എൽ ബാബു ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
ആഗസ്ത് 16ന് സംഘടിപ്പിക്കുന്ന അത്താഘോഷം 2026ന്റെ ഓഫീസ് നഗരസഭാ മന്ദിരത്തിൽ തുറന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. പി എൽ ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ രാധിക വർമ അധ്യക്ഷയായി.
അത്താഘോഷം ജനറൽ കൺവീനർ ഇ എസ് രാകേഷ് പൈ, ഷെനു എം മാത്യു, നഗരസഭാ സെക്രട്ടറി സന്തോഷ് കുമാർ മാമ്പിള്ളി, യു മധുസൂദനൻ എന്നിവർ സംസാരിച്ചു. ആദ്യസംഭാവന വിനായക കാറ്ററിങ് ഉടമ മഹാദേവനിൽനിന്ന് ചെയർപേഴ്സൺ ഏറ്റുവാങ്ങി.










0 comments