പൊക്കാളിപ്പാടത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കർഷകസംഘം

കർഷകസംഘം തൃപ്പൂണിത്തറ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
ഉദയംപേരൂർ പഞ്ചായത്തിലും നഗരസഭയിലുമായി സ്ഥിതിചെയ്യുന്ന പൊക്കാളിപ്പാടത്ത് നെൽക്കൃഷി പുനരാരംഭിക്കാൻ നടപടി വേണമെന്ന് കർഷകസംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി കെ റെജി നഗറിൽ (തിരുവാങ്കുളം എസ്എൻഡിപി ഹാൾ) ചേർന്ന പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം ആർ രാജേഷ് അധ്യക്ഷനായി. എ യു വിജു പ്രവർത്തന റിപ്പോർട്ടും അജിത സലീം കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, ടി കെ മോഹനൻ, എൻ പി ബോബി, എൻ പി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ യു വിജു (പ്രസിഡന്റ്), അജിത സലിം, വി ജി സുധികുമാർ (വൈസ് പ്രസിഡന്റുമാർ), വി കെ വിവേക് (സെക്രട്ടറി), ഇ എസ് രാകേഷ് പൈ, കെ പി ദേവദാസ് (ജോയിന്റ് സെക്രട്ടറിമാർ), എം ആർ രാജേഷ് (ട്രഷറർ).










0 comments