ad
Deshabhimani

പെനാൽറ്റി ഷൂട്ടൗട്ട് മത്സരവുമായി 
എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജ്വാല കലാവേദി ജീവനക്കാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം കെ അജയൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 23, 2026, 02:08 AM | 1 min read

കൊല്ലം

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള ജ്വാല കലാവേദി ജീവനക്കാർക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുന്നത്തൂർ ഏരിയ ഒന്നാം സ്ഥാനവും പത്തനാപുരം ഏരിയ രണ്ടാം സ്ഥാനവും കുണ്ടറ ഏരിയ മൂന്നാം സ്ഥാനവും നേടി. ജില്ലാ ആശുപത്രിക്ക് സമീപത്തെ ക്ലബ് വാമോസിൽ നടന്ന മത്സരം മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം കെ അജയൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബി സുജിത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ആർ അജു, ജ്വാല കലാസമിതി കൺവീനർ ഖുഷി ഗോപിനാഥ്, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ, സംസ്ഥാന കമ്മിറ്റി അംഗം രമ്യ മോഹൻ എന്നിവർ പങ്കെടുത്തു. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home