ad
Deshabhimani

print edition ഗവി കൊലപാതകം; മേനകയെ കൊന്നത്‌ കഴുത്ത്‌ ഞെരിച്ചെന്ന്‌ പ്രതി

Gavi meenar murder
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 01:14 AM | 1 min read

ചിറ്റാർ : ഗവി മീനാറിൽ അങ്കണവാടി വർക്കർ മേനകയെ കൊന്നത്‌ കഴുത്ത് ഞെരിച്ചാണെന്ന്‌ സമ്മതിച്ച്‌ പ്രതി വിനോദ്‌ കുമാർ. തിങ്കളാഴ്ച പൊലീസ്‌ സംഭവസ്ഥലത്ത്‌ തെളിവെടുപ്പ്‌ നടത്തിയപ്പോഴാണ്‌ പ്രതിയുടെ മൊഴി. പുലർച്ചെ അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്‌.


​കൃത്യം നടന്ന വ്യാഴാഴ്‌ച രാവിലെ ഗവി സ്കൂൾ ജങ്‌ഷനിൽനിന്ന്‌ മീനാർ ഭാഗത്തേക്കുപോയ മേനകയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വലിച്ചിഴച്ച് റോഡിൽനിന്ന്‌ 60 മീറ്റർ താഴേക്ക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും കൃത്യം നടത്തിയത്‌ വിവരിച്ച്‌ പ്രതി പറഞ്ഞു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന്‌ അറിയാനുള്ള ശാസ്ത്രീയ പരിശോധനാഫലം ബുധനാഴ്ച ലഭിക്കും. ബുധനാഴ്‌ച വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.


​​സംഭവശേഷം പ്രതി മേനകയുടെ സ്വർണ വള, താലിമാല, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചതായും പൊലീസ്‌ കണ്ടെത്തി. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന്‌ രണ്ടരക്കിലോമീറ്റർ മാറി ഒളിപ്പിച്ചിരുന്ന മോഷണവസ്തുക്കൾ പൊലീസ്‌ കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home