വരൂ, വായിക്കൂ, പുസ്തകക്കൂട് തയ്യാർ

അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങിയ പുസ്തകക്കൂട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത ഉദ്‌ഘാടനം ചെയ്യുന്നു
അങ്കമാലി
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകക്കൂട് (ഓപ്പൺ ലൈബ്രറി) അങ്കമാലി മിനിസിവിൽ സ്റ്റേഷനിൽ തുടങ്ങി. അംഗത്വമില്ലാതെ പൊതുജനങ്ങൾക്കും ജീവനക്കാർക്കും വിതരണ രജിസ്റ്ററിൽ എഴുതി പുസ്തകങ്ങൾ എടുക്കാം. വിതരണം സൗജന്യമാണ്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ് എ എം കമാൽ അധ്യക്ഷനായി. ആലുവ താലൂക്ക് തഹസിൽദാർ ടി ജയശ്രീ മുഖ്യാതിഥിയായി. ആദ്യവിതരണം അങ്കമാലി എഇഒ സീന പോൾ, ടി വി പ്രദീപിന് നൽകി നിർവഹിച്ചു.
താലൂക്ക് സെക്രട്ടറി വി കെ ഷാജി, സ്റ്റാഫ് പ്രതിനിധി സി ആർ മഹേഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ ആർ രജിത, ഷാജി യോഹന്നാൻ, രഥീഷ് കെ മാണിക്കമംഗലം, എം ആർ സുരേന്ദ്രൻ, കെ എ രാജേഷ് എന്നിവർ സംസാരിച്ചു.
വിവിധ ലൈബ്രറികളിൽനിന്ന് സൗജന്യമായി പുസ്തകങ്ങൾ സ്വീകരിച്ചു.









0 comments