ലോകകപ്പ് കാണാൻ ഏലിയൻസും

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കലൂർ അമേയ ആർട്സിനുമുന്നിൽ സ്ഥാപിച്ച ഇൻസ്റ്റലേഷൻ

സ്വന്തം ലേഖകൻ
Published on Jun 23, 2026, 03:10 AM | 1 min read
കൊച്ചി
ഫുട്ബോൾ ആരാധകരുടെ ആവേശത്തിന് പുതിയ ദൃശ്യാവിഷ്കാരവുമായി അമേയ ഇവന്റ്സ്. കലൂർ അമേയ ആർട്സിനുമുന്നില്‍ ഒരുക്കിയ ഫുട്ബോൾ ലോകകപ്പിന്റെ എട്ടടി ഉയരമുള്ള കറങ്ങുന്ന മാതൃകയാണ് ശ്രദ്ധേയമാകുന്നത്.
ട്രോഫിയുടെ മാതൃകയ്ക്ക് ചുറ്റുമായി അന്യഗ്രഹജീവികളുടെ രൂപങ്ങളും തീര്‍ത്തിട്ടുണ്ട് എന്നതാണ് പ്രധാന ആകർഷണം. ഭൂമിയിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഫുട്ബോൾ ലോകകപ്പ് കാണാനെത്തുന്ന അന്യഗ്രഹജീവികള്‍ എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ആർട്ടിസ്റ്റ് ടി ഡി ബിജുവിന്റെ നേതൃത്വത്തില്‍ ഒമ്പതുപേര്‍ചേര്‍ന്ന് നാലുദിവസമെടുത്താണ് ലോകകപ്പ് മാതൃക ഒരുക്കിയത്. തെര്‍മോക്കോള്‍, പേപ്പര്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. എട്ടടി ഉയരത്തിൽ പ്രൗഢിയോടെ നിൽക്കുന്ന ലോകകപ്പ് മാതൃക കാണാൻ ഇതിനോടകം നിരവധി ആളുകളാണ് ഇവിടെ എത്തിയത്.
ആവശ്യക്കാര്‍ക്ക് ലോകകപ്പ് മാതൃക നിര്‍മിച്ച് വില്‍പ്പനയും നടത്തുന്നുണ്ട്. കഴിഞ്ഞ ലോകകപ്പ് സീസണില്‍ ആവശ്യക്കാരേറെ ഉണ്ടായിരുന്നെന്നും ഇത്തവണ കുറവാണെന്നും ഇവന്റ്സ് ഉടമ കെ എം വിപിന്‍ പറഞ്ഞു. നാലടി ഉയരമുള്ള ലോകകപ്പ് മാതൃകകളാണ് കൂടുതലായും വിറ്റുപോകുന്നത്. സമൂഹമാധ്യമങ്ങളിലും ‘ഏലിയൻ ലോകകപ്പ്' മാതൃക ഇപ്പോൾ തരംഗമാണ്.










0 comments