ad
Deshabhimani

സ്വകാര്യ കപ്പല്‍ശാലയില്‍ 
ബാർജിന്‌ തീപിടിച്ചു

Barge

വൈപ്പിനിൽ സ്വകാര്യ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബാർജിൽ ഉണ്ടായ തീപിടിത്തം 
നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ

വെബ് ഡെസ്ക്

Published on Jun 23, 2026, 03:15 AM | 1 min read

വൈപ്പിൻ


ഫോർട്ട്‌ വൈപ്പിനിലെ സ്വകാര്യ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി കഴിഞ്ഞ്‌ വെള്ളത്തിൽ ഇറക്കിയ ബാർജിന്‌ തീപിടിച്ചു. സീ ബ്ലൂ മറൈൻ ആരംഭിച്ച പുതിയ യാർഡില്‍ തിങ്കൾ പുലർച്ചെ 4.30നാണ് സംഭവം.


ലക്ഷദ്വീപ്‌ കന്പനിയായ എ ആന്‍ഡ് എൻ ലോജിസ്‌റ്റിക്‌സിന്റെ എംവി വിശാലാക്ഷി എന്ന ബാർജാണ്‌ കത്തിയത്‌. സംഭവസമയം ബാർജിൽ അഞ്ചുജോലിക്കാർ ഉറങ്ങുന്നുണ്ടായിരുന്നു. ഇവര്‍ ഓടി പുറത്തിറങ്ങിയതിനാൽ വലിയദുരന്തം ഒഴിവായി.


ബാർജിന്റെ വലിയൊരു ഭാഗവും ജോലിക്കാരുടെ പാസ്‌പോർട്ട്‌ അടക്കമുള്ള രേഖകളും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ ഏഴ്‌ യൂണിറ്റ്‌ മണിക്കൂറുകൾ പരിശ്രമിച്ചാണ്‌ തീയണച്ചത്. ലക്ഷദ്വീപിലേക്ക്‌ സാധനങ്ങൾ കയറ്റിപ്പോകുന്ന ബാർജ്‌ അറ്റകുറ്റപ്പണിക്കായാണ് ഇവിടെ കയറ്റിയത്. പെയിന്റിങ്‌ ഉൾപ്പെടെയുള്ളവ പൂര്‍ത്തീകരിച്ച് ശനിയാഴ്ച വെള്ളത്തിൽ ഇറക്കിയതാണ്‌.


ബാർജിലെ ഫാൻ പൊട്ടിവീണ്‌ ഷോർട്ട്‌ സർക്യൂട്ട്‌ ആയതാണ്‌ തീപിടിത്തത്തിനു കാരണമെന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നവര്‍ പറഞ്ഞു. എന്നാല്‍, കാരണം വ്യക്തമായിട്ടില്ലെന്നാണ്‌ യാർഡ്‌ അധികൃതർ പറയുന്നത്‌. പുലർച്ചെ അഞ്ചോടെ സമീപത്തുള്ള വീടുകളിലേക്ക് പുക പടര്‍ന്നതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home