ad
Deshabhimani

ആലങ്ങാട് ഞാറ്റുവേലച്ചന്ത തുടങ്ങി

alangad

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേലച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 23, 2026, 03:06 AM | 1 min read

ആലങ്ങാട് ​


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഞാറ്റുവേലച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട് ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷയായി. പി എ അഹമ്മദ് കബീർ, ലിസി ജോസ് മാളിയേക്കൽ, വി കെ കുട്ടപ്പൻ, എൽസ ജൈൽസ്, രേഷ്മ ഫ്രാൻസിസ്, പി ജെ ശ്രീകാന്ത്, ടി എൻ നിഷിൽ എന്നിവർ സംസാരിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പുറത്തുമായി 11 ഞാറ്റുവേലച്ചന്തകളാണ് കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.


ആലങ്ങാട് അഗ്രോ സർവീസ് സെന്റർ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കരുമാല്ലൂർ ആശുപത്രിക്ക് സമീപമുള്ള ആലങ്ങാട് അഗ്രോ സർവീസ് സെന്റർ എന്നീ വിപണികളിൽനിന്ന് തെങ്ങിൻതൈകൾ, പച്ചക്കറിവിത്തുകൾ, തൈകൾ, ഫലവൃക്ഷങ്ങൾ, കുരുമുളക്, കുറ്റിക്കുരുമുളക്, വിവിധയിനം മാവിൻതൈകൾ, പേര, പ്ലാവ്, ജൈവവളങ്ങൾ, ജീവാണുവളങ്ങൾ, പോട്ടിങ് മിശ്രിതം, ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home