കണ്ണിമംഗലത്ത് കാട്ടാന കൃഷി നശിപ്പിച്ചു

കണ്ണിമംഗലത്ത് കാട്ടാന നശിപ്പിച്ച വാഴത്തോട്ടം
കാലടി
കണ്ണിമംഗലത്ത് കാട്ടാന കൃഷി നശിപ്പിച്ചു. വെള്ളരുപ്പിൽ വീട്ടിൽ വിജയന്റെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. കായ്ഫലമുള്ള തെങ്ങുകളും 100 ഏത്തവാഴയും കാട്ടാന നശിപ്പിച്ചു.
തിങ്കൾ പുലർച്ചെ ഒന്നോടെയായിരുന്നു ആക്രമണം. കാട്ടാനകൾ നാട്ടിലിറങ്ങി സ്വതന്ത്രമായി വിഹരിക്കുന്പോഴും പരിഹാരം കാണാൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.









0 comments