ad
Deshabhimani

വിഷു വിപണനമേളയുമായി കുടുംബശ്രീ

കുടുംബശ്രീ  മിഷന്റെ ജില്ലാ വിഷു വിപണനമേള ചുനക്കര 
പഞ്ചായത്ത് ഗ്രൗണ്ടിൽ കോ–ഓഡിനേറ്റർ രഞ്ജിത്ത് ഉദ്ഘാടനംചെയ്യുന്നു

കുടുംബശ്രീ മിഷന്റെ ജില്ലാ വിഷു വിപണനമേള ചുനക്കര 
പഞ്ചായത്ത് ഗ്രൗണ്ടിൽ കോ–ഓഡിനേറ്റർ രഞ്ജിത്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 13, 2026, 01:01 AM | 1 min read

ചാരുംമൂട്

കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല വിഷു വിപണനമേള ചുനക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ ആരംഭിച്ചു. വിപണനമേള ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ രഞ്‌ജിത്ത് ഉദ്ഘാടനംചെയ-്‌തു. ചുനക്കര പഞ്ചായത്ത് സെക്രട്ടറി ടി വി ജയൻ അധ്യക്ഷനായി. ഏപ്രിൽ 14 വരെയാണ് മേള നടക്കുന്നത്. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി ആദ്യ വിൽപ്പന നടത്തി. ചുനക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഗീത സുനി, പഞ്ചായത്ത് അസി. സെക്രട്ടറി വിജയേഷ് പി പിള്ള, ജില്ലാ പ്രോഗ്രാം മാനേജർ അമൽരാജ്, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് ചെയർപേഴ്സൺമാരായ സുഷ വിനോദ്, സുജാത, കെ എസ് ഷാനി, ഗീതാകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫെയ്സി റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ സംരംഭയൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും ജെഎൽജി യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും ജൈവിക പ്ലാന്റ് നഴ്സറിയുടെ പച്ചക്കറിത്തൈകളും വിപണനമേളയിൽ ലഭ്യമാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വിഷുവിപണനമേള നടക്കുന്നുണ്ട്. കുടുംബശ്രീയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും പച്ചക്കറികളും വിപണമേളയിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home