വനിത ക്ഷീരകർഷകർക്ക് കൈത്താങ്ങുമായി കുടുംബശ്രീ

മുഹമ്മ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ വനിത ക്ഷീരകർഷകർക്കുള്ള വായ്‌പ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മൃഗസംരംക്ഷണമേഖലയിൽ വനിത ക്ഷീരകർഷകർക്ക് കൈത്താങ്ങുമായി കുടുംബശ്രീ. യൂണിറ്റുകൾക്ക് പശുക്കളെ വാങ്ങാനും തൊഴുത്ത് നിർമിക്കാനും മറ്റുമായി നാല് ശതമാനം പലിശ നിരക്കിൽ വായ്‌പ നൽകുന്നതാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷന്റെയും മുഹമ്മ സിഡിഎസിന്റെയും നേതൃത്വത്തിൽ 15 ക്ഷീരകർഷകർക്ക് വായ്‌പ വിതരണംചെയ്‌തു. 14 കർഷകർക്ക് 50,000 രൂപവീതവും ഒരാൾക്ക് 40,000 രൂപയുമാണ് നൽകിയത്. 7,40,000 രൂപയുടെ ചെക്ക് വിതരണംചെയ്‌തു. വിതരണം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ സേതുഭായി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്ഥിരംസമിതി അധ്യക്ഷൻ സി ഡി വിശ്വനാഥൻ, പഞ്ചായത്ത് അസി. സെക്രട്ടറി പി മേഘനാദൻ, അക്കൗണ്ടന്റ് ജോഷ്‌മ ജേക്കബ്, ബ്ലോക്ക് കോ– ഓർഡിനേറ്റർ പി എസ് സുരമ്യ, ആർപിമാരായ എം എം മഞ്ജു, ശ്രീന വിജയൻ എന്നിവർ സംസാരിച്ചു.










0 comments