ad
Deshabhimani

കെഎസ്എസ്‌പിയു ബ്ലോക്ക് സമ്മേളനം

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് 34-–ാമത് വാർഷിക സമ്മേളനം 
എം എസ്  അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് 34-–ാമത് വാർഷിക സമ്മേളനം 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 12:16 AM | 1 min read

ചാരുംമൂട് ​

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് വാർഷിക സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ആർ ശശിധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത യൂണിയൻ അംഗങ്ങൾക്ക്‌ സ്വീകരണം നൽകി. ബെസ്റ്റ് കമ്യൂണിറ്റി റിസേർച്ചർ പുരസ്‌കാരം നേടിയ ഡോ. പി ഡി പ്രേംലാൽ, പാലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ഉപകേന്ദ്രം നിർമിക്കാൻ അഞ്ചുസെന്റ്‌ വസ്തു സൗജന്യമായി നൽകിയ ആർ മോഹനൻ, കെ ഗീത എന്നിവരെ ജില്ലാ ജോ. സെക്രട്ടറി എം ജോഷ്വായും രചനാ മത്സരത്തിൽ വിജയികളായവരെ ജില്ലാ കമ്മിറ്റിയംഗം ആർ പത്മാധരൻ നായരും അനുമോദിച്ചു. ജില്ലാ കമ്മിറ്റിയംഗം ജി ഗീത മാസികാ അവാർഡ് വിതരണംചെയ്തു. ബ്ലോക്ക് ട്രഷറർ കെ പൊന്നപ്പൻ മെമ്പർഷിപ്പ് വർധിപ്പിച്ച യൂണിറ്റുകളെ അഭിനന്ദിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ടി സതീദേവി, ജോയിന്റ്‌ സെക്രട്ടറി വി ആർ ജയരാജ്, എൻ ഗോപിനാഥൻപിള്ള, കെ ഗോപാലൻ, കെ രവീന്ദ്രൻ, ജി കേശവപിള്ള, എസ് താഹക്കുഞ്ഞ്, എസ് ശശിധരൻ, പി അമ്മിണി, പി പരമേശ്വരൻപിള്ള, വി എം മുസ്തഫാ റാവുത്തർ, കെ രാമചന്ദ്രൻപിള്ള, വി സുകുമാരപിള്ള എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: ആർ ശശിധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്‌ ), കെ ജി മാധവൻപിള്ള, ജെ രാമചന്ദ്രൻപിള്ള, ജി ഗീത (വൈസ് പ്രസിഡന്റുമാർ), കെ രവീന്ദ്രൻ (സെക്രട്ടറി), നല്ലമുട്ടം പ്രസാദ്, പി മുരളീധരൻ, ഇ എൻ ഗംഗാധരൻനായർ (ജോ. സെക്രട്ടറിമാർ), കെ രവീന്ദ്രൻ നൂറനാട് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home