Deshabhimani

കെഎസ്‌ആർടിഇഎ ജാഥ സമാപിച്ചു

കെഎസ്‌ആർടിഇഎ ജില്ലാ ജാഥയുടെ സമാപനയോഗം ചേർത്തല ബസ്‌ സ്‌റ്റേഷനിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൻ ആർ ബാബുരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Sep 13, 2026, 12:38 AM | 1 min read

ചേർത്തല

കെഎസ്‌ആർടി എംപ്ലോയിസ്‌ അസോസിയേഷൻ സിഐടിയു ജില്ലാജാഥ സമാപിച്ചു. 22ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന പൊതുഗതാഗത സംരക്ഷണറാലിയുടെ മുന്നോടിയായാണ്‌ ജില്ലാ സെക്രട്ടറി മധു ബി ഗോപൻ നയിച്ച ജാഥ പര്യടനം. ചേർത്തല ബസ്‌ സ്‌റ്റേഷനിലെ സമാപനയോഗം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൻ ആർ ബാബുരാജും കായംകുളത്ത്‌ സിഐടിയു ഏരിയ സെക്രട്ടറി കെ പി മോഹൻദാസും ഹരിപ്പാട്‌ സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദും ആലപ്പുഴയിൽ സിപിഐ എം ഏരിയ സെക്രട്ടറി അജയ്‌ സുധീന്ദ്രനും ഉദ്‌ഘാടനംചെയ്‌തു. ​സ്വീകരണയോഗങ്ങളിൽ വൈസ്‌ ക്യാപ്‌റ്റൻ കെ പത്മകുമാർ, മാനേജർ എം കെ രജീഷ്‌, അംഗങ്ങളായ ജെ ദീപ്‌, എ ഷാനിദ്‌ അഹമ്മദ്‌, കെ പി ശശികല, സംസ്ഥാന സെക്രട്ടറി സുനിത കുര്യൻ, പി പി പവനൻ, കെ ജെ പ്രവീൺ, സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ, അസോസിയേഷൻ യൂണിറ്റ്‌ സെക്രട്ടറിമാരായ എ പി റെജി, എം ശബരിനാഥ്‌, എം റെജിമോൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home