പുതിയ വണ്ടിക്ക് ഏപ്രിലിൽ ഡബിൾ ബെൽ
കുട്ടനാടൻ കാഴ്‌ചകൾ തേടി കെഎസ്‌ആർടിസി യാത്ര

കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിന് അനുവദിച്ച പുതിയ ബസ്

സ്വന്തം ലേഖകൻ
Published on Mar 12, 2026, 01:43 AM | 1 min read
ആലപ്പുഴ
വയലും കായലും നിറയുന്ന കുട്ടനാടൻ കാഴ്‌ചകൾ ആസ്വദിക്കാനായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിന് പുതിയ വണ്ടി. ആലപ്പുഴ ബസ്‌സ്റ്റാൻഡിൽ വെള്ളി പകൽ രണ്ടിന് എച്ച് സലാം എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്യും. 50പേർക്ക് സഞ്ചരിക്കാവുന്ന ന്യൂ ലിവേറി ബസ് യാത്രയിൽ നാടന്‍ കുട്ടനാടന്‍ ഭക്ഷണവും ഉൾപ്പെടുത്തും. ഒരുദിവസത്തെ യാത്രയാണ് ഏപ്രിൽ മുതൽ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആലപ്പുഴ, കൈനകരി, കാവാലം എന്നിവിടങ്ങളിലേക്കാണ് സർവീസ്. തുടർന്ന് ജലഗതാഗത വകുപ്പുമായി സഹകരിച്ച് കായൽ സഞ്ചാര കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിലവിൽ ‘ആലപ്പുഴയിലെ കാണാക്കാഴ്‌ചകൾ’ ഉല്ലാസയാത്ര പദ്ധതിയാണ് മുന്നേറുന്നത്. പ്രധാന എട്ട് കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്ര. കൃഷ്ണപുരം കൊട്ടാരം, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം, വലിയഴീക്കല്‍ ബീച്ച്, വലിയഴീക്കല്‍ പാലം, വലീയഴീക്കല്‍ ലൈറ്റ് ഹൗസ്, കുമാരകോടി, തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടന്‍ എന്നീകേന്ദ്രങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 360 രൂപയാണ് യാത്രാനിരക്ക്. വിവരങ്ങൾക്ക്: 9447500997, 9188938525.









0 comments