ad
Deshabhimani

കെഎസ്ആർടി ഇഎ യൂണിറ്റ് 
കൺവൻഷൻ

കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി 
കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി 
കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 1 min read

ഹരിപ്പാട്

യുഡിഎഫ് സർക്കാർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തുന്ന സ്ഥലംമാറ്റങ്ങളിൽ കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) ഹരിപ്പാട് യൂണിറ്റ് കൺവൻഷൻ പ്രതിഷേധിച്ചു. സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി അനിൽകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് എ മനാഫ് അധ്യക്ഷനായി. രമ്യ രാജു രക്തസാക്ഷി പ്രമേയവും, രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജെ ദീപ് റിപ്പോർട്ടും ട്രഷറർ കെ ജയൻ കണക്കും അവതരിപ്പിച്ചു. സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എം തങ്കച്ചൻ, അസോസിയേഷൻ സംസ്ഥാന വൈസപ്രസിഡന്റ് എ അൻസാർ, ജില്ലാ സെക്രട്ടറി മധു ബി ഗോപൻ, ജില്ലാ ട്രഷറർ എം കെ രജീഷ്, പി എസ് ജയൻ, വിപിൻ തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എസ് ജയൻ (പ്രസിഡന്റ്‌ ). ജെ ദീപ് (സെക്രട്ടറി). കെ ജയൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home