Deshabhimani

നെൽവയൽ നികത്തുന്നതിനെതിരെ 
കെഎസ്‌കെടിയു പ്രതിഷേധം

വള്ളികുന്നം വില്ലേജിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും അനധികൃതമായി നികത്തുന്നതിൽ പ്രതിഷേധിച്ച് കെഎസ്‍കെടിയു വള്ളികുന്നം വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 30, 2026, 12:27 AM | 1 min read

ചാരുംമൂട്

വള്ളികുന്നം വില്ലേജിൽ വിവിധ സ്ഥലങ്ങളിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും അനധികൃതമായി നികത്തുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റി വള്ളികുന്നം വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ ഉദ്ഘാടനം ചെയ്തു. എസ് ജെയിംസ് അധ്യക്ഷനായി. പി ഭാസുരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, യൂണിയൻ ഏരിയ സെക്രട്ടറി ആർ ബിനു, എൻ എസ് സലിംകുമാർ, എൻ മോഹൻ കുമാർ, കെ വി അഭിലാഷ്, വി പ്രഭാകരൻ, കെ മൻസൂർ, ഉഷ ചന്ദ്രൻ,സുബി സജി, എസ് സിബിൻ രാജ്, രജിൻ, ഇ റസിയ, സുനിത സുരേഷ്, ശോഭന അന്തർജനം, വി പ്രവീജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home