കെഎസ്‌കെടിയു സമ്മേളനം

കേരള സ്‌റ്റേറ്റ് കർഷത്തൊഴിലാളി യൂണിയൻ കായംകുളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള സ്‌റ്റേറ്റ് കർഷത്തൊഴിലാളി യൂണിയൻ കായംകുളം ഏരിയ സമ്മേളനം പുതിയിടം എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ബി രാജൻ അധ്യക്ഷനായി. കെ ശിവപ്രസാദ് രക്തസാക്ഷിപ്രമേയവും, രതീഷ് ദിവാകരൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വി പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബി അബിൻഷാ, കെ നാരായണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ശിവപ്രസാദ് (പ്രസിഡന്റ്), വി പ്രഭാകരൻ (സെക്രട്ടറി), ബി രാജൻ (ട്രഷറർ). കാർത്തികപ്പള്ളി കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഹരിപ്പാട് ടൗൺ സൗത്ത് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ആർ ഗോപി ഉദ്ഘാടനംചെയ്‌തു. ശാന്ത ചന്ദ്രൻ അധ്യക്ഷയായി. ഈപ്പൻ ജോൺ, വി സഹദേവൻ, രതീഷ് രഘു, കെ ബി മനേഷ്, കെ സി യശോധരൻ, രമ്യ രജനീഷ് എന്നിവർ സംസാരിച്ചു, ഭാരവാഹികൾ: ശാന്ത ചന്ദ്രൻ (പ്രസിഡന്റ് ), ജെ രഘു, രേഷ്‌മ (വൈസ്‌പ്രസിഡന്റ് ), കെ സി യശോധരൻ (സെക്രട്ടറി), വൈശാഖ്, സുരേഷ് (ജോയിന്റ് സെക്രട്ടറി).










0 comments