Deshabhimani

കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ

വാർഷിക പൊതുയോഗവും 
കുടുംബസംഗമവും

KSEB

കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ ഡിവിഷൻ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും 
കുടുംബസംഗമവും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം ടി വർഗീസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:17 AM | 1 min read

ചെങ്ങന്നൂർ

കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ ഡിവിഷൻ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം ടി വർഗീസ് ഉദ്ഘാടനംചെയ്‌തു. ഡിവിഷൻ പ്രസിഡന്റ്‌ കെ ആർ ജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ടി പി സുരേഷ് ബാബു റിപ്പോർട്ടും ട്രഷറർ വി പി വൽസകുമാർ കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ പുരുഷോത്തമൻ, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ പി എസ് ഉദയകുമാർ, ജില്ലാ പ്രസിഡന്റ്‌ സി എൻ സുശീലൻ, പി സോമൻ, എം എൻ മോഹനചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. മുതിർന്ന പെൻഷൻകാരെ ആദരിച്ചു. വെൽഫെയർ സൊസൈറ്റിയിലെ അന്തരിച്ച അംഗം എം കെ ഗോപാലകൃഷ്‌ണപിള്ളയുടെ ആശ്രിതയ്‌ക്ക്‌ 80,000 രൂപയുടെ സഹായധനം കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home