പുരസ്‍കാര നിറവിൽ കെപിഎസി ജാക്സൺ

മാരാരിക്കുളം
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജൻ പി ദേവ് സ്മാരക പുരസ്കാര നിറവില്‍ കെപിഎസി ജാക്സൺ. മൂന്ന് പതിറ്റാണ്ടായി അഭിനേതാവായും രചിയിതാവായും സംവിധായകനായും പ്രവർത്തിച്ചതിലെ മികവാണ് അര്‍ഹനാക്കിയത്. കേരള സംഗീത നാടക അക്കാദമി 2015ൽ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തു. നിരവധി പ്രാദേശിക അവാർഡുകളും നേടി. കലാ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണ്. 2010 മുതൽ 2015 വരെ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് അംഗം ആയിരുന്നു. കോവിഡ് കാലം കലാകാരൻമാരെ പ്രതിസന്ധിയിലാക്കിയപ്പോൾ ‘മൃഗം' എന്ന രണ്ടാൾ നാടകം എഴുതി അവതരിപ്പിച്ചു. പൊള്ളേത്തൈ സ്വദേശിയാണ് ജാക്സൺ.







0 comments