ഇൗസ്റ്റർ, വിഷു ഫെയർ
കോളടിച്ച് സപ്ലൈകോ; 7.11 കോടിയുടെ വിൽപ്പന

ആലപ്പുഴ
ജില്ലയിൽ ഇൗസ്റ്റർ, വിഷു ഫെയറുകളിലൂടെ 7.11 കോടി രൂപയുടെ വിറ്റുവരവ് നേടി സപ്ലൈകോ. മാവേലി സ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചന്തകൾ പ്രവർത്തിച്ചിരുന്നു. ഒന്നുമുതൽ 14വരെയായിരുന്നു മേളകൾ. ചന്തകൾക്കുപുറമേ വിഷുക്കൈനീട്ടം, വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന് ഒരുക്കിയിരുന്നു. 1250 രൂപ വിലയുള്ള 16 ഇന അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റ് 1001 രൂപയ്‌ക്കാണ് നൽകിയത്. 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ13 ഇനം സാധനങ്ങൾ സബ്സിഡിയിനത്തിൽ വിറ്റു. സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണും നൽകി. ഈ കൂപ്പണുമായി മെയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപ കിഴിവ് ലഭിക്കും. ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയത്.










0 comments