കെഎംഎസ്‌ആർഎ ധർണ

ആലപ്പുഴ
മനുഷ്യത്വരഹിതവും അധാർമികവുമായ വിപണനനയങ്ങൾ നടപ്പാക്കുന്ന മാനേജ്മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (കെഎംഎസ്‌ആർഎ) ജില്ലാ കമ്മിറ്റി ലേബർ ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും സംഘടിപ്പിച്ചു. സിഐടിയു ദേശീയ കൗൺസിൽ അംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്തു. ജില്ലാ ജോ. സെക്രട്ടറി ടി ബി ഫിറോസ് അധ്യക്ഷനായി. സെക്രട്ടറി സി വിജയ്, വൈസ് പ്രസിഡന്റ് മനു ദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ, ഹരീഷ് രാജൻ, അജിൽ ആനന്ദ്, അപ്പു പ്രസാദ് എന്നിവർ സംസാരിച്ചു.










0 comments