ad
Deshabhimani

കെജിഒഎ സെമിനാർ സംഘടിപ്പിച്ചു

കെജിഒഎ സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹീന്ദ്രൻ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 28, 2026, 12:21 AM | 1 min read

തകഴി

കെജിഒഎ കുട്ടനാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് മങ്കൊമ്പ് ജങ്‌ഷനിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സിഐടിയു തകഴി ഏരിയ പ്രസിഡന്റ് കെ എസ് അനിൽകുമാർ ‘കാർഷിക മേഖല: കേന്ദ്രനയങ്ങളുടെ തിരിച്ചടികളും സംസ്ഥാനത്തിന്റെ കരുതലും' എന്ന വിഷയമവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ജി അരുൺകുമാർ അധ്യക്ഷനായി. ​ കെജിഒഎ ഏരിയ പ്രസിഡന്റ് വൃന്ദമ്മ, ജില്ലാ കമ്മിറ്റി അംഗം നിമ്മി, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബൈജു പ്രസാദ്, മഹിളാ അസോസിയേഷൻ ഏരിയ ജോയിന്റ് സെക്രട്ടറി രജനി അജിത്കുമാർ, ദേവദത്ത് ഡി ദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home