ആലപ്പുഴ നഗരസഭയ്‌ക്ക് ആദരം
മാലിന്യസംസ്‌കരണത്തിൽ കേരളത്തിന്റെ മോഡൽ

ദേശീയ ശുചിത്വ സര്‍വ്വെയിൽ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ നഗരസഭയക്കുള്ള ആദരം മന്ത്രി എം ബി രാജേഷിൽനിന്ന നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഏറ്റുവാങ്ങുന്നു
ആലപ്പുഴ
കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷന്‍ 2024 പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയ്‌ക്ക് ആദരം. അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള മീഡിയം സിറ്റി വിഭാഗത്തില്‍ കേരളത്തില്‍ ഒന്നാം റാങ്കും ദേശീയ ലെവലില്‍ എണ്‍പതാം റാങ്കുമാണ് നഗരസഭ കരസ്ഥമാക്കിയത്. മന്ത്രി എം ബി രാജേഷില്‍നിന്ന് നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം സര്‍വേയില്‍ ദേശീയ തലത്തില്‍ 2605–-ാം സ്ഥാനമായിരുന്നു. ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിങ്ങില്‍ ത്രീ സ്റ്റാര്‍ പദവി കരസ്ഥമാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. കേരളത്തില്‍ ആകെ മൂന്ന് നഗരസഭകള്‍ക്കാണ് ത്രീ സ്റ്റാര്‍ പദവി ലഭിച്ചത്. നഗരസഭയ്ക്ക് 9428 പോയിന്റ് ലഭിച്ചു (കഴിഞ്ഞ വര്‍ഷം 2944). 2016 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സർവേയിൽ ആദ്യമായാണ് നഗരസഭ റാങ്കിങ്ങിൽ നൂറുസ്ഥാനത്തിനുള്ളില്‍ വരുന്നത്. നാലായിരത്തിലധികം നഗരസഭകളാണ് ഇന്ത്യയിലാകെ ഈ സർവേയിൽ പങ്കെടുത്തത്. ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിങ്ങിൽ കേരളത്തിലാദ്യമായാണ് നഗരസഭക്ക് ത്രീ സ്റ്റാര്‍ പദവി ലഭിക്കുന്നത്. ഒഡിഎഫ് പ്ലസ് പദവിനേടാനും നഗരസഭയ്ക്ക് കഴിഞ്ഞു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, സെക്രട്ടറി ഷിബു എല്‍ നാല്‍പ്പാട്ട്, ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, മാലിന്യമുക്തം നവകേരളം നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി ഷാംകുമാര്‍, ശങ്കര്‍മണി, കൃഷ്ണമോഹന്‍, ജിഷ, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവർ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ പുരസ്കാരം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തു.









0 comments