കേരളപ്പിറവിദിനാചരണം സെമിനാർ

ചെങ്ങന്നൂർ
ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല കേരളപ്പിറവിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി ഷാജ്‌ലാൽ ഉദ്ഘാടനംചെയ്‌തു. വി ജെ സുകുമാരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. എൻ എ രവീന്ദ്രൻ, മുളക്കുഴ പഞ്ചായത്തംഗം അഞ്‌ജന സുധീഷ്, എൻ എ ചന്ദ്രൻ, ഡി പ്രസാദ് വികാസ്‌കുമാർ, ആശ എന്നിവർ സംസാരിച്ചു. അഡ്വ. ലക്ഷ്‌മി സോമരാജൻ, സുരാജ് എന്നിവർ ക്വിസ്‌മത്സരം നയിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.









0 comments