Deshabhimani

കേരളാ ആർട്ടിസാൻസ് യൂണിയൻ സമ്മേളനം

കേരള ആർട്ടിസാൻസ് യൂണിയൻ ചുനക്കര പഞ്ചായത്ത് വാർഷിക സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി 
ജെ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യുന്നു

കേരള ആർട്ടിസാൻസ് യൂണിയൻ ചുനക്കര പഞ്ചായത്ത് വാർഷിക സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി 
ജെ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 12:23 AM | 1 min read

ചാരുംമൂട്

കേരളാ ആർട്ടിസാൻസ് യൂണിയൻ ചുനക്കര പഞ്ചായത്ത് വാർഷിക സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി ജെ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കെ രവീന്ദ്രൻ ആചാരി അധ്യക്ഷനായി. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ബി സോമനാഥ് കണക്കും അവതരിപ്പിച്ചു. ചാരുംമൂട് ഏരിയ സെക്രട്ടറി എം ആർ ചെല്ലപ്പൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ചുനക്കര വടക്ക് ലോക്കൽ സെക്രട്ടറി മനോജ് കമ്പനിവിള, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം മോഹൻകുമാർ, ശശിധരൻ നായർ, രാജശ്രീ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രവീന്ദ്രൻ ആചാരി (പ്രസിഡന്റ്‌), കെ രാമചന്ദ്രൻ, എച്ച് അൻസ്, ജി ഗോപകുമാർ (വൈസ് പ്രസിഡന്റ്‌), വി ശ്രീകുമാർ (സെക്രട്ടറി), കെ ശശിധരൻ നായർ, ജോൺസൺ, രാജശ്രീ (ജോയിന്റ്‌ സെക്രട്ടറി), ടി ബി സോമനാഥ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home