അടിമുറയിൽ കേരളം ചാമ്പ്യൻമാർ

കന്യാകുമാരിയിൽ നടന്ന 8-ാമത് ദേശീയ അടിമുറ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗങ്ങൾ ട്രെയിനർ ദിവോദാസിനൊപ്പം
ചാരുംമൂട്
തമിഴ്നാടിന്റെ ആയോധന കലയായ അടിമുറയിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽ നടന്ന എട്ടാമത് ദേശീയ ചാമ്പ്യൻഷിപ്പിൽ ആണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിന്റെ ചീഫ് ട്രെയിനറായ ചുനക്കര സ്വദേശി ദിവോദാസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. കേരളത്തെ പ്രതിനിധികരിച്ച് വിവിധ ജില്ലകളിൽനിന്ന് 35 പേരാണ് പങ്കെടുത്തത്. മുഴുവൻ കുട്ടികളും മെഡൽ നേടിയാണ് കേരളം ഒന്നാമതായത്. ഇത് ആദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. നിഞ്ച ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയും കേരളാ നിഞ്ച അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് ദിവോദാസ്.











0 comments