കെസിവി ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും

കെസിവി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസും കുടുംബസംഗമവും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാട് കേബിൾ വിഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും കെസിവി കുടുംബ സംഗമവും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനംചെയ-്‌തു. മങ്കൊമ്പ് തെക്കേക്കര ജങ്‌ഷന് സമീപത്തെ പതിമൂന്നര സെന്റ് സ്ഥലത്ത് ഒരു കോടി രൂപയിലേറെ ചെലവഴിച്ച് നിർമിച്ച ഓഫീസ് കെട്ടിടത്തിൽ കൺട്രോൾ റൂം, കോൺഫറൻസ് ഹാൾ, മിനി എസി ഓഡിറ്റോറിയം, കെസിവി ന്യൂസിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റുഡിയോ, പ്രൊഡക്ഷൻ കൺട്രോൾ റൂം തുടങ്ങിയവയെല്ലാം ഒരുക്കി. കെസിവി ചെയർമാൻ ജോമോൻ ആന്റണി അധ്യക്ഷനായി. മാനേജിങ് ഡയറക-്‌ടർ ബോയിൻ ജോസഫ് റിപ്പോർട്ടും ഷെയർ ഹോൾഡർ രാജേഷ് സോമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ, ജില്ലാ സെക്രട്ടറി എസ് ഷിബു ,കമ്പനി ഡയറക-്‌ടർ ബോർഡംഗങ്ങളായ ഹരികൃഷ-്‌ണൻ, സതീഷ-്‌കുമാർ, അജിത് പിഷാരത്ത് എന്നിവർ സംസാരിച്ചു. സിഒഎ ജില്ലാ - സംസ്ഥാന ഭാരവാഹികൾ, കെസിസിഎൽ–കെസിബിഎൽ–കേരള വിഷൻ ന്യൂസ് ഭാരവാഹികൾ, ജില്ലയിലെ വിവിധ സബ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.










0 comments