ഉപജില്ലാ കലോത്സവം തുടങ്ങി

കായംകുളം ഉപജില്ല സ്കൂൾ കലോത്സവം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കായംകുളം ഉപജില്ലാ കലോത്സവം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. വൈസ് ചെയർമാൻ ജെ ആദർശ്, ജില്ലാ പഞ്ചായത്തംഗം കെജി സന്തോഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എസ് കേശുനാഥ്, ഷാമില അനിമോൻ, എഇഒ സി മധു, സ്വീകരണ കമ്മിറ്റി ചെയർമാൻ ആർ ബിജു, കൺവീനർ ഡി കിരൺ, ജനറൽ കൺവീനർ സുനിൽ ചന്ദ്രൻ, പ്രഥമാധ്യാപകൻ ശശി കന്നിക്കാവിൽ, സീനിയർ സൂപ്രണ്ട് രാമനാഥ്, എച്ച്എം ഫോറം സെക്രട്ടറി വി എസ് അനിൽകുമാർ, പിടിഎ പ്രസിഡന്റ് ബിജു സൂര്യ എന്നിവർ പങ്കെടുത്തു. ശാസ്ത്രമേളയിൽ ഓവറോൾ നേടിയ സ്കൂളുകൾക്കുള്ള എവർറോളിങ് ട്രോഫി എംഎൽഎ വിതരണംചെയ്തു.









0 comments